ബന്ദികളുടെ മോചനത്തിനായി ക്രിസ്മസ് ദിനത്തില്‍ ഉപവാസം

Posted on: 23 Dec 2012തൃശ്ശൂര്‍: സോമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ പത്തുമാസം മുമ്പ് തട്ടിക്കൊണ്ടുപോയി ബന്ദികളാക്കിയ മലയാളി നാവികരെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ ക്രിസ്മസ് ദിനത്തില്‍ കൂട്ട ഉപവാസവും പ്രാര്‍ത്ഥനയും നടത്തും.

കരുവന്നൂര്‍ ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ കരുവന്നൂര്‍ പള്ളിയുടെ മുന്‍വശത്ത് പ്രത്യേകം തയ്യാറാക്കിയ പന്തലില്‍ രാവിലെ ഒമ്പതു മുതല്‍ ഉപവാസം ആരംഭിക്കും. ബിഷപ് മാര്‍ ജെയിംസ് പഴയാറ്റില്‍ ഉദ്ഘാടനം ചെയ്യും. ആക്ഷന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ ഫാ. ജോണ്‍സണ്‍ മാനാടന്‍ അധ്യക്ഷനാകും.

ഉച്ചകഴിഞ്ഞ് രണ്ടിന് നടത്തുന്ന സമാപന യോഗത്തില്‍ ഇരിങ്ങാലക്കുട നഗരസഭാ വൈസ് ചെയര്‍മാന്‍ ആന്‍േറാ പെരുമ്പുള്ളി പ്രസംഗിക്കും.

കഴിഞ്ഞ മാര്‍ച്ച് രണ്ടിനാണ് ഇരിങ്ങാലക്കുട കരുവന്നൂര്‍ സ്വദേശി മംഗലന്‍, വിന്‍സന്റിന്റെ മകന്‍ സ്റ്റാന്‍ലി, മാപ്രാണം എരങ്ങത്തുപറമ്പില്‍ ഡേവിസിന്റെ മകന്‍ ഡിബിന്‍, ഒറ്റപ്പാലം സ്വദേശി മിഥുന്‍, കൊല്ലം സ്വദേശി മനീഷ് മോഹന്‍, തിരുവനന്തപുരം സ്വദേശി അര്‍ജുന്‍ എന്നിവരെ കടല്‍ക്കൊള്ളക്കാര്‍ തട്ടിയെടുത്തത്. ഷാര്‍ജയില്‍നിന്ന് നൈജീരിയയിലേക്ക് യാത്ര തിരിച്ച എം.ടി റോയല്‍ ഗ്രേസ് എന്ന കപ്പലാണ് വന്‍ മോചനദ്രവ്യം ആവശ്യപ്പെട്ട് സോമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ റാഞ്ചിയത്. അഞ്ചു മലയാളികളും 17 ഇന്ത്യക്കാരുമടക്കം 22 ജോലിക്കാരാണ്ഈ കപ്പലിലുണ്ടായിരുന്നത്.

More News from Thrissur