മാളച്ചാല്‍ കെട്ടി സംരക്ഷണം അതിര്‍ത്തി നിശ്ചയിച്ചതിന് ശേഷം

Posted on: 23 Dec 2012മാള: അതിര്‍ത്തി നിശ്ചയിച്ചതിനുശേഷം മാളച്ചാല്‍ കെട്ടി സംരക്ഷണ പദ്ധതിയുടെ നിര്‍മ്മാണ ജോലികള്‍ ആരംഭിച്ചാല്‍ മതിയെന്ന് വെള്ളിയാഴ്ച ചേര്‍ന്ന ഗ്രാമപ്പഞ്ചായത്ത് അടിയന്തര ഭരണസമിതി യോഗം തീരുമാനിച്ചതായി പ്രസിഡന്റ് ഇന്ദിരാ ശിവരാമന്‍ അറിയിച്ചു.

അതിര്‍ത്തി നിര്‍ണ്ണയിക്കുന്നതിനായി താലൂക്ക് സര്‍വ്വേയറെക്കൊണ്ട് അളപ്പിക്കാനും തീരുമാനിച്ചു. കഴിഞ്ഞ ദിവസം ആരംഭിച്ച നിര്‍മ്മാണ ജോലികള്‍ തര്‍ക്കം മൂലം നിര്‍ത്തിവെച്ചിരുന്നു. പഞ്ചായത്തിന്റെ സ്ഥലം നഷ്ടപ്പെടുന്ന വിധമാണ് സംരക്ഷണ ഭിത്തി നിര്‍മ്മിക്കുന്നതെന്നായിരുന്നു ആക്ഷേപം. അതിര്‍ത്തി നിശ്ചയിച്ചതിനുശേഷമായിരിക്കണം നിര്‍മ്മാണ ജോലികള്‍ ആരംഭിക്കേണ്ടതെന്ന് പ്രതിപക്ഷ ഭരണസമിതിയംഗങ്ങളും വിവിധ സംഘടനാ ഭാരവാഹികളും ആവശ്യപ്പെട്ടിരുന്നു.

More News from Thrissur