പരിയാരത്ത് പാടശേഖരങ്ങള്‍ മണ്ണിട്ടുനികത്തുന്നത് വ്യാപകം

Posted on: 23 Dec 2012ചാലക്കുടി:പരിയാരം പഞ്ചായത്തിലെ മോതിരക്കണ്ണി, വേളൂക്കര, കൊന്നക്കുഴി പ്രദേശങ്ങളില്‍ ഭൂമാഫിയ വന്‍തോതില്‍ പാടശേഖരം മണ്ണിട്ട് നികത്തുന്നു. റവന്യൂ ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് വയല്‍ മണ്ണിട്ടു നികത്തുന്നതെന്ന് എ.ഐ.വൈ.എഫ്. ആരോപിച്ചു.

മോതിരക്കണ്ണി എളാപ്പിള്ളി സെന്ററില്‍ കപ്പത്തോട്ടിന് ചേര്‍ന്നുള്ള പ്രദേശം തണ്ണീര്‍ത്തടമാണ്. എന്നാല്‍ ഭൂമാഫിയ വില്ലേജ് ഓഫീസില്‍ നിന്ന് ഇത് കരഭൂമിയാണെന്ന് എഴുതി വരുത്തിയിരിക്കുകയാണ്. എ.ഐ.വൈ.എഫ്. വിവരാവകാശ നിയമപ്രകാരം ലഭ്യമാക്കിയ രേഖകളില്‍ തണ്ണീര്‍ത്തടങ്ങളാണെന്ന് എഴുതിയിട്ടുണ്ട്. മോതിരക്കണ്ണിയിലും വേളൂക്കരയിലും തോടുകള്‍ പോലും മണ്ണിട്ടു നികത്തിയിരിക്കുകയാണ്. വേളൂക്കരയിലാണ് വ്യാപകമായ തോതില്‍ നികത്തല്‍.

വില്ലേജ് ഓഫീസര്‍ക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ്. ആര്‍.ഡി.ഒ.യ്ക്ക് പരാതി നല്‍കി.

More News from Thrissur