സപ്തദിന ക്യാമ്പിന് തുടക്കമായി

Posted on: 23 Dec 2012ഇരിങ്ങാലക്കുട:ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് എന്‍.എസ്.എസ്. യൂണിറ്റുകളുടെ സപ്തദിന ക്യാമ്പിന് തുടക്കമായി. ചവറ നഗറില്‍ നടക്കുന്ന ക്യാമ്പ് അഡ്വ. തോമസ് ഉണ്ണിയാടന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ക്രൈസ്റ്റ് പ്രിന്‍സിപ്പല്‍ ഫാ. ജോസ് തെക്കന്‍ അധ്യക്ഷനായി. എന്‍.എസ്.എസ്. പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ഡോ. വിവേകാനന്ദന്‍, കൗണ്‍സിലര്‍ ജെയ്‌സന്‍ പാറേക്കാടന്‍, ഡോ. റോബിന്‍സണ്‍ തുടങ്ങിയവര്‍ സംസാരിച്ചു. ക്യാമ്പ് 27ന് സമാപിക്കും.

ഇരിങ്ങാലക്കുട:ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്‍.എസ്.എസ്. സപ്തദിന ക്യാമ്പ് അഡ്വ. തോമസ് ഉണ്ണിയാടന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. നഗരസഭാ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ നിഷ ഹരിദാസ് അധ്യക്ഷയായി. കൗണ്‍സിലര്‍മാരായ വേണുമാസ്റ്റര്‍, മിനി സണ്ണി മാമ്പുള്ളി, പി.ടി.എ. പ്രസിഡന്റ് രാജീവ്, എസ്.ഐ. അനില്‍ ടി. മേപ്പുള്ളി, പ്രിന്‍സിപ്പല്‍ ദേവരാജന്‍ മാസ്റ്റര്‍, സീന സെബാസ്റ്റ്യന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

More News from Thrissur