ഭൂപരിഷ്‌കരണ സമിതി ജാഥയ്ക്ക് കൊടുങ്ങല്ലൂരില്‍ ഉജ്ജ്വല വരവേല്‍പ്പ്

Posted on: 23 Dec 2012കൊടുങ്ങല്ലൂര്‍: ഭൂപരിഷ്‌കരണ നിയമം അട്ടിമറിക്കാതിരിക്കുക, ഭൂരഹിതരായവര്‍ക്ക് ഭൂമി നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ഭൂസംരക്ഷണ സമിതിയുടെ സംസ്ഥാന ജാഥയ്ക്ക് പോലീസ് മൈതാനിയില്‍ ആവേശകരമായ സ്വീകരണം നല്‍കി.

ശ്രീനാരായണപുരം സെന്ററില്‍ ജാഥാ ക്യാപ്റ്റന്‍ കെ.വി. രാമകൃഷ്ണനെ സി.പി.എം. ഏരിയാ സെക്രട്ടറി പി.കെ. ചന്ദ്രശേഖരന്‍ സ്വീകരിച്ചു. തുടര്‍ന്ന് നടന്ന സമ്മേളനത്തില്‍ കെ.എസ്. മുഹമ്മദ് അധ്യക്ഷനായി. കെ.വി. രാമകൃഷ്ണന്‍, കെ. രാധാകൃഷ്ണന്‍ എം.എല്‍.എ., ആനാവൂര്‍ നാഗപ്പന്‍, കെ.സി. കുഞ്ഞിരാമന്‍, ടി.കെ. രമേഷ് ബാബു, പി.എസ്. ലോഹിതാക്ഷന്‍ എന്നിവര്‍ പ്രസംഗിച്ചു.

More News from Thrissur