ചാണയില്‍ അരവിന്ദാക്ഷന്‍ അനുസ്മരണവും അവാര്‍ഡ്ദാനവും

Posted on: 23 Dec 2012കൊടുങ്ങല്ലൂര്‍: മൂന്നര പതിറ്റാണ്ട് കാലം ഒന്നുകുറെ ആയിരം യോഗത്തിന്റെ പ്രസിഡന്റും പ്രമുഖ അഭിഭാഷകനുമായിരുന്ന ചാണയില്‍ അരവിന്ദാക്ഷന്റെ ചരമവാര്‍ഷികവും അനുസ്മരണവും നടന്നു. ഒന്നുകുറെ യോഗം ഹാളില്‍ നടന്ന ചടങ്ങ് നഗരസഭാ ചെയര്‍മാന്‍ കെ.ബി. മഹേശ്വരി ഉദ്ഘാടനം ചെയ്തു. ചാണയില്‍ അരവിന്ദാക്ഷന്‍ അവാര്‍ഡ് തൃശ്ശൂരിലെ 'അമ്മ'യുടെ സെക്രട്ടറി ഡോ. പി. ഭാനുമതിക്ക് സാഹിത്യ അക്കാദമി വൈസ് പ്രസിഡന്റ് ബാലചന്ദ്രന്‍ വടക്കേടത്ത് സമ്മാനിച്ചു. ഡോ.എം. ദേവകിനന്ദന്‍ അധ്യക്ഷത വഹിച്ചു. പ്രൊഫ. കേശവന്‍ വെള്ളിക്കുളങ്ങര, പി. രാമന്‍കുട്ടി, എന്‍. വേണുഗോപാല്‍, കെ. നന്ദകുമാര്‍, വിദ്യാസാഗര്‍ എന്നിവര്‍ പ്രസംഗിച്ചു.

More News from Thrissur