ആല ക്ഷേത്രഭൂമി: വിവേകാനന്ദ ഗ്രാമസേവാസമിതി ഉപവാസം നടത്തി

Posted on: 23 Dec 2012കൊടുങ്ങല്ലൂര്‍: ദേശീയപാതാ വികസനത്തിന്റെ പേരില്‍ ആല ശങ്കരനാരായണക്ഷേത്രഭൂമി കയ്യേറാനുള്ള ദേശീയപാതാ അധികൃതരുടെ നീക്കത്തിനെതിരെ മുള്ളന്‍ബസാര്‍ വിവേകാനന്ദ ഗ്രാമസേവാസമിതി പ്രവര്‍ത്തകര്‍ ഉപവാസം നടത്തി. ആല ക്ഷേത്രത്തിന് മുന്നില്‍ നടന്ന ഉപവാസ സമരം സി.എം. ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ടി.കെ. മധു അധ്യക്ഷനായി. കെ.സി. പ്രസാദ്, ഇ.കെ. രാജി എന്നിവര്‍ പ്രസംഗിച്ചു.

More News from Thrissur