'തീരം' ഓഫീസ് ഉദ്ഘാടനം ഇന്ന്

Posted on: 23 Dec 2012



വാടാനപ്പള്ളി: 'തീരം' ധീവരസംഘടനയുടെ ജില്ലാ ഓഫീസ് ഞായറാഴ്ച 3.30ന് ഏങ്ങണ്ടിയൂര്‍ വ്യാപാരഭവനില്‍ സംഘടനയുടെ സംസ്ഥാന ഓര്‍ഗനൈസര്‍ എം.എന്‍. ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. തീരം ധീവരസംഘടനയുടെ കീഴിലുള്ള അമൃതതീരം ട്രസ്റ്റ് വിദ്യാഭ്യാസം, വിവാഹം, തൊഴില്‍സംരംഭം എന്നിവയ്ക്ക് സഹായം നല്‍കിവരുന്നുണ്ടെന്ന് ഭാരവാഹികളായ എം.എന്‍. ബാലകൃഷ്ണന്‍, എ.കെ. രത്‌നസ്വാമി, ടി.കെ. ശിവദാസ്, ടി.കെ. ഗോപിനാഥന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

More News from Thrissur