ഐസ് പ്ലാന്റ് വീണ്ടും തുറന്നു; പ്രതിഷേധവുമായി നാട്ടുകാര്‍

Posted on: 23 Dec 2012വാടാനപ്പള്ളി:ഇടശ്ശേരിയിലെ ഐസ് പ്ലാന്റ് അടച്ചുപൂട്ടുണമെന്നാവശ്യപ്പെട്ട് വീട്ടമ്മമാരും കുട്ടികളുമടക്കമുള്ള പ്രദേശവാസികള്‍ പ്ലക്കാര്‍ഡുകളേന്തി പ്രകടനം നടത്തി. കുടിവെള്ളത്തില്‍ ഉപ്പുരസം കലര്‍ന്നതു മൂലം കുട്ടികള്‍ക്ക് പനിയും മറ്റ് രോഗങ്ങളും പിടിപെടുന്നുവെന്ന പരാതിയില്‍ തളിക്കുളം ഗ്രാമപ്പഞ്ചായത്ത് സ്ഥാപനത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചിരുന്നു.

ശനിയാഴ്ച സ്ഥാപനം തുറന്നതോടെയാണ് നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തു വന്നത്. പോലീസെത്തി നാട്ടുകാരുമായി ചര്‍ച്ച നടത്തി. പഞ്ചായത്തിനെ സമീപിക്കാന്‍ പോലീസ് നിര്‍ദ്ദേശിച്ചതനുസരിച്ച് നാട്ടുകാര്‍ പഞ്ചായത്ത് പ്രസിഡന്റ്, സെക്രട്ടറി എന്നിവരുമായി ചര്‍ച്ച നടത്തി. തിങ്കളാഴ്ച സ്ഥാപനത്തിന് അടച്ചുപൂട്ടല്‍ നോട്ടീസ് നല്‍കുമെന്ന് ഇവര്‍ ഉറപ്പു നല്‍കിയതോടെയാണ് നാട്ടുകാര്‍ പിരിഞ്ഞത്.

More News from Thrissur