മണപ്പുറത്തിന്റെ കായികവാഗ്ദാനത്തിന് സി.എസ്.എം. സ്‌കൂളില്‍ സ്വീകരണം

Posted on: 23 Dec 2012വാടാനപ്പള്ളി: സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ ഒരു സ്വര്‍ണവും രണ്ടുവെള്ളിയും നേടിയ കായികപ്രതിഭ തളിക്കുളം സ്വദേശി രഖില്‍ഘോഷിന് ഇടശ്ശേരി സി.എസ്.എം. സെന്‍ട്രല്‍ സ്‌കൂളില്‍ സ്വീകരണം നല്‍കി.

സ്‌കൂളിലെ കായികമേളയുടെ സമാപന ച്ചടങ്ങിലായിരുന്നു സ്വീകരണം. പ്രിന്‍സിപ്പല്‍ ഡോ.എം. ദിനേശ്ബാബു സ്വീകരണയോഗത്തില്‍ അധ്യക്ഷത വഹിച്ചു. ഗീതാഗോപി എം.എല്‍.എ. മുഖ്യാതിഥിയായിരുന്നു. രഖിലിന്റെ വീടുനിര്‍മാണത്തിന് വിദ്യാര്‍ത്ഥികളും അധ്യാപകരും രക്ഷിതാക്കളും മാനേജ്‌മെന്റും സ്വരൂപിച്ച 35555 രൂപ ഗീതാഗോപി എം.എല്‍.എ. രഖില്‍ഘോഷിന് കൈമാറി. കായികമേളയിലെ വിജയികള്‍ക്കുള്ള സമ്മാനദാനം രഖില്‍ഘോഷ് നിര്‍വഹിച്ചു. സ്‌കൂള്‍ സെക്രട്ടറി പി.കെ. അബ്ദുള്ളക്കുട്ടി, മാനേജര്‍ പി.കെ. ഹൈദരാലി, ജില്ലാപഞ്ചായത്തംഗം സി.എം. നൗഷാദ്, പി.ടി.എ. പ്രസിഡന്റ് പി.ഐ. ഷൗക്കത്തലി, ഗ്രാമപ്പഞ്ചായത്തംഗം എം.കെ. ബാബു, വൈസ്​പ്രിന്‍സിപ്പല്‍ നദീറ ജാബിര്‍, പി.ടി.എ. വൈസ്​പ്രസിഡന്റ് സൈനബ പ്രേംലാല്‍, ഹെഡ്‌ബോയ് ഷാഹിന്‍, ഹെഡ്‌ഗേള്‍ ജെമിന ജബ്ബാര്‍ എന്നിവര്‍ സംസാരിച്ചു.

More News from Thrissur