നിയമഭേദഗതികളെയെല്ലാം സഹകരണ മേഖല അതിജീവിക്കും-മന്ത്രി സി.എന്‍.

Posted on: 23 Dec 2012വടക്കാഞ്ചേരി: ബാങ്കിങ് നിയമഭേദഗതികളെയെല്ലാം അതിജീവിക്കാനുള്ള കരുത്ത് കേരളത്തിന്റെ സഹകരണമേഖലയ്ക്കുണ്ടെന്ന് മന്ത്രി സി.എന്‍. ബാലകൃഷ്ണന്‍ പറഞ്ഞു.

തലപ്പിള്ളി സഹകരണ കാര്‍ഷികവികസന ബാങ്കിന്റെ ഹെഡ് ഓഫീസ് വടക്കാഞ്ചേരിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ലാഭത്തിന്റെ വിഹിതം ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായി ചെലവഴിക്കുന്നതിന് ആവശ്യമായ നിയമഭേദഗതി സഹകരണരംഗത്ത് കൊണ്ടുവരും. ഉപഭോക്തൃരംഗത്തെ ഇടപെടലില്‍ കേരളത്തിന്റെ സഹകരണഖേലയ്ക്ക് ദേശീയശ്രദ്ധ ആകര്‍ഷിക്കാന്‍ സാധിച്ചു -മന്ത്രി പറഞ്ഞു.

കാര്‍ഷികവികസന ബാങ്ക് പ്രസിഡന്റ് ജോസഫ് ചാലിശ്ശേരി അധ്യക്ഷത വഹിച്ചു. സഹകരണ നിക്ഷേപസുരക്ഷാ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ സി.എന്‍. ഗോവിന്ദന്‍കുട്ടി, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. നിര്‍മല, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.എസ്. ഏല്യാമ്മ, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സിന്ധു സുബ്രഹ്മണ്യന്‍, ഇരിങ്ങാലക്കുട കാര്‍ഷിക വികസന ബാങ്ക് പ്രസിഡന്റ് എ.സി.എസ്. വാരിയര്‍, കൊച്ചിന്‍ ബാങ്ക് പ്രസിഡന്റ് എം.എസ്. ശിവരാമകൃഷ്ണന്‍, കാര്‍ഷിക ബാങ്ക് റീജണല്‍ മാനേജര്‍ സിന്ധു ആര്‍. നായര്‍, ജോണി മണിച്ചിറ, ടി.എം. കൃഷ്ണന്‍, സിദ്ധപ്രസാദ്, സി.വി. വത്സല, സി.ടി. ദേവസ്സി, കെ.ഐ. പ്രഭാകരന്‍, ടി.കെ. ശിവശങ്കരന്‍, ജിജോ കുരിയന്‍ എന്നിവര്‍ പ്രസംഗിച്ചു.

More News from Thrissur