വ്യക്തിത്വവികസന ശിബിരം

Posted on: 23 Dec 2012



ഗുരുവായൂര്‍: സാന്ദീപനി ബാലഭവനില്‍ കുട്ടികള്‍ക്കായി വ്യക്തിത്വവികസന ശിബിരം നടത്തി. സാന്ദീപനി സേവാസമിതി പ്രസിഡന്റ് മുന്നൂലം നീലകണ്ഠന്‍ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. തൃശ്ശൂര്‍ ആത്മ ഫൗണ്ടേഷന്‍ പ്രസിഡന്റ് സി.കെ. സുരേഷ്, ശ്രീനാരായണ വിദ്യാനികേതന്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍, സുഭദ്ര ഗണേഷ് എന്നിവര്‍ ക്ലാസെടുത്തു. ശോഭാ ഹരിനാരായണന്‍ സ്വാഗതവും, ജ്യോതി ആര്‍. രവീന്ദ്രനാഥ് നന്ദിയും പറഞ്ഞു. സാവിത്രി കേശവന്‍, മീരാ ഗോപാലകൃഷ്ണന്‍, സുനിത പ്രമോദ്, ധന്യ ശ്രീകുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി. അനില്‍നന്ദകുമാറിന്റെ മാജിക് ഷോയും ഉണ്ടായി.

More News from Thrissur