കളം ഉത്സവം തുടങ്ങി

Posted on: 23 Dec 2012അഞ്ഞൂര്‍: ഞമണേക്കാട് കോടത്തൂര്‍ മുത്തപ്പന്‍ ഭഗവതി ക്ഷേത്രത്തിലെ രണ്ടുദിവസത്തെ കളം ഉത്സവം ശനിയാഴ്ച വൈകീട്ട് തുടങ്ങി. ശനിയാഴ്ച നടന്ന മുത്തപ്പന്‍-വിഷ്ണുമായ കളങ്ങള്‍ക്ക് കൈപ്പറമ്പ് രമേഷ് നേതൃത്വം നല്‍കി. തൊഴിയൂര്‍ താഴിശ്ശേരി ചുള്ളിയില്‍ ഭഗവതിക്ഷേത്രത്തിലെ ആറുദിവസത്തെ കളം ഉത്സവം ശനിയാഴ്ച മുത്തപ്പന്‍ കളത്തോടെ തുടങ്ങി. ഞമണേക്കാട് തണ്ടേങ്കാട്ടില്‍ മൂല പരദേവതാ ക്ഷേത്രത്തിലെ നാലുദിവസത്തെ കളം ഉത്സവം ശനിയാഴ്ച തുടങ്ങി. ആദ്യദിവസം നടന്ന നാഗക്കളത്തിന് വേലൂര്‍ ശിവശങ്കരന്‍ നേതൃത്വം നല്‍കി.

More News from Thrissur