പത്താമുദയ വേല ആഘോഷം

Posted on: 23 Dec 2012പഴുവില്‍: കുറുമ്പിലാവ് വേട്ടേക്കരന്‍ കാവ് ക്ഷേത്രത്തിലെ പത്താമുദയവേല ആഘോഷം ഞായറാഴ്ച തുടങ്ങും. ഞായറാഴ്ച രാവിലെ വിശേഷാല്‍പൂജകള്‍, വൈകീട്ട് നാലിന് കളമെഴുത്ത്, എട്ടിന് കളത്തിലേക്ക് എഴുന്നള്ളിപ്പ്, തിങ്കളാഴ്ച വൈകീട്ട് നാലിന് വേട്ടേക്കരന്റെ കളംവരയ്ക്കല്‍, ഏഴിന് തായമ്പക, ഒമ്പതിന് പുറത്തേക്ക് എഴുന്നള്ളിപ്പ്, ചൊവ്വാഴ്ച വൈകീട്ട് നാലിന് ഭദ്രകാളിക്ക് കളംവര, എട്ടിന് കളത്തിലേക്ക് എഴുന്നള്ളിപ്പ്, കളംപൂജ, ഒമ്പതിന് ഗുരുതി എന്നിവയുണ്ടാകും.

More News from Thrissur