ക്രിസ്മസ് ആഘോഷിച്ചു

Posted on: 23 Dec 2012പാവറട്ടി: ചിറ്റാട്ടുകര സെന്റ് സെബാസ്റ്റ്യന്‍സ് ഹൈസ്‌കൂളിലെ ക്രിസ്മസ് ആഘോഷം ശ്രദ്ധേയമായി സ്‌കൂളിലെ 1700 വിദ്യാര്‍ത്ഥികള്‍ പിടിയരിയായി സ്വരൂപിച്ച 1100 കിലോ അരി നാട്ടിലെ 220 പേര്‍ക്ക് വിതരണം ചെയ്തു. സ്‌കൂളിലെ ക്രിസ്മസ് ആഘോഷം സ്‌കൂള്‍ മാനേജര്‍ ഫാ. ജോണ്‍സണ്‍ ചാലിശ്ശേരി കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു. അധ്യാപക രക്ഷാകര്‍ത്തൃ സമിതിയുടെ ആഭിമുഖ്യത്തില്‍ സ്‌കൂളിലെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും കേക്ക് വിതരണം ചെയ്തു. പി.ടി.എ. പ്രസിഡന്റ് വി.ജി. സുധീര്‍, സി.കെ. ജോസഫ്, കെപി. ബെന്നി, കെ.പി. ജെസി, ജെസീന്ത ഇ.ടി., മേഗി പി.ടി., ബ്ലസി, സീന ഇ.എ. എന്നിവര്‍ പ്രസംഗിച്ചു.

More News from Thrissur