ക്രിസ്മസ് ആഘോഷം

Posted on: 23 Dec 2012ഗുരുവായൂര്‍: ഗുരുവായൂര്‍ പ്രസ്‌ക്ലബ്ബ് ക്രിസ്മസ് ആഘോഷം നടത്തി. പ്രസിഡന്റ് വി.പി. ഉണ്ണികൃഷ്ണന്‍ അധ്യക്ഷനായി. കല്ലൂര്‍ ഉണ്ണികൃഷ്ണന്‍, ആര്‍. ജയകുമാര്‍, കെ. അനില്‍കുമാര്‍, ശശി വല്ലാശ്ശേരി തുടങ്ങിയവര്‍ പ്രസംഗിച്ചു.

ഗുരുവായൂര്‍: തിരുവെങ്കിടം എ.എല്‍.പി. സ്‌കൂളില്‍ ക്രിസ്മസ് ആഘോഷം നടന്നു. സിസ്റ്റര്‍ എലന അധ്യക്ഷയായി. സിസ്റ്റര്‍ ജാന്‍സി, പി.ഐ. ലാസര്‍, ഉണ്ണി വാറണാട്ട്, പ്രസാദ് പൊന്നരാശ്ശേരി, ജൂലി സേവിയര്‍, ഹന്ന വിന്‍സെന്റ്, ലിസി. കെ.ആര്‍, വി.ജെ. മരിയ എന്നിവര്‍ പ്രസംഗിച്ചു

കൂനംമൂച്ചി സെന്റ്‌തോമസ് സ്‌കൂളിലെ കുട്ടികള്‍ നിരാലംബരും ബുദ്ധമാന്ദ്യമുള്ളവരുമായ ജനവിഭാഗങ്ങള്‍ക്കൊപ്പം ക്രിസ്മസ് ആഘോഷിച്ചു. പി.ടി.എ. പ്രസിഡന്റ് ഷാജു തരകന്‍, പ്രധാനാധ്യാപിക കെ.ജെ. ആഗ്‌നസ്, മദര്‍ പി.ടി.എ. പ്രസിഡന്റ് സ്മിത, പ്രകാശന്‍ ചൂണ്ടല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

തൃപ്രയാര്‍: ലെമര്‍ പബ്ലിക് സ്‌കൂളില്‍ ക്രിസ്മസ് ആഘോഷിച്ചു. സ്‌കൂള്‍ ചെയര്‍മാന്‍ എം.എ. ഷൗക്കത്തലി ക്രിസ്മസ് സന്ദേശം നല്‍കി. പ്രിന്‍സിപ്പല്‍ ലത രാജഗോപാല്‍, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ലത സേവ്യര്‍, വൈസ് പ്രിന്‍സിപ്പല്‍, സുജാത മോഹന്‍ബാബു, ഹെഡ്മിസ്ട്രസ് സുനിത നന്ദന്‍ എന്നിവര്‍ സംസാരിച്ചു.

വിദ്യാര്‍ത്ഥികള്‍ ബൈബിളിനെ ആസ്​പദമാക്കി സ്‌കിറ്റും നൃത്തവും അവതരിപ്പിച്ചു. ക്രിസ്മസ് അപ്പൂപ്പന്‍ കുട്ടികള്‍ക്ക് മധുരം നല്‍കി. സ്‌കൂള്‍ കലോത്സവ വിജയികള്‍ക്കുള്ള സമ്മാനദാനവും നടന്നു.

More News from Thrissur