ക്രിസ്മസ് ആഘോഷിക്കാന്‍ 100 അമ്മമാര്‍ക്ക് സഹായം

Posted on: 23 Dec 2012ഗുരുവായൂര്‍: ജീവകാരുണ്യ സംഘടനയായ സുവിതം തിരുവെങ്കിടം യൂണിറ്റ് സുവിതസംഗമവും ക്രിസ്മസ് ആഘോഷവും നടത്തി. 100 അമ്മമാര്‍ക്ക് ക്രിസ്മസ് സഹായം, കേക്ക്, പലവ്യഞ്ജന കിറ്റ് എന്നിവ വിതരണം ചെയ്തു. കെ.വി. അബ്ദുള്‍ഖാദര്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ ടി.വി. ചന്ദ്രമോഹന്‍ മുഖ്യാതിഥിയായി. ഫാ. സോളി തട്ടില്‍ ക്രിസ്മസ് സന്ദേശം നല്‍കി. സുവിതം പ്രസിഡന്റ് മേഴ്‌സി ജോയ് അധ്യക്ഷയായി. കെ.പി.എ. റഷീദ്, പി.ഐ. ആന്‍േറാ, രാജു കുപ്പായില്‍, ബാലന്‍ വാറണാട്ട്, മോഹന്‍ദാസ് ചേലനാട്ട്, പി. മധുസൂദനന്‍, ശശി വാറണാട്ട്, വി. ബാലചന്ദ്രന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

More News from Thrissur