രോഗിയുമായി പോയ ആംബുലന്‍സ് കാറുമായി കൂട്ടിടിച്ചു

Posted on: 23 Dec 2012പുന്നയൂര്‍ക്കുളം:രോഗിയുമായി പോയ ആംബുലന്‍സ് കാറുമായി കൂട്ടിടിച്ചു. അപകടത്തെതുടര്‍ന്ന് എത്തിയ മറ്റൊരു ആംബുലന്‍സിലെ ഡ്രൈവറെ മര്‍ദ്ദിച്ചതായി പരാതി. പൊന്നാനി ജനകീയമോട്ടോര്‍ തൊഴിലാളി യൂണിയന്‍ ആംബുലന്‍സ് ഡ്രൈവര്‍ വെളിയംകോട് മാനാത്ത്പറമ്പില്‍ റസാഖി(22)നാണ് മര്‍ദ്ദനമേറ്റത്. പെരിമ്പടപ്പ് കെ.എം.എം ഹോസ്​പിറ്റലില്‍നിന്ന് രോഗിയുമായി തൃശൂര്‍ മിഷന്‍ ഹോസ്​പിറ്റലിലേക്ക് പോയിരുന്ന വെളിയംകോട് നോബല്‍ ആംബുലന്‍സാണ് വടക്കേക്കാട്ട് വെച്ച് ശനിയാഴ്ച രാത്രി 11 ഓടെ അപകടത്തില്‍പെട്ടത്. കെ.പി നമ്പൂതിരീസ് കല്ല്യാണമണ്ഡപത്തില്‍നിന്ന് പുറത്തേക്ക് വന്ന കല്ല്യാണപ്പാര്‍ട്ടിയുടെ കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ആംബുലന്‍സിലുണ്ടായിരുന്ന രോഗിയെ മാറ്റുന്നതിനായി എത്തിയതായിരുന്നു പൊന്നാനിയിലെ ആംബുലന്‍സ്. ഡ്രൈവറെ മര്‍ദ്ദിച്ചതറിഞ്ഞ് പ്രദേശത്തെ ആംബുലന്‍സ് യൂണിറ്റുകളായ ലൈഫ്‌കെയര്‍, ആക്ട്‌സ് ഗുരുവായൂര്‍ തുടങ്ങിയ വിവിധ യൂണിറ്റുകള്‍ സംഭവസ്ഥലത്തെത്തി പ്രതിഷേധിച്ചു.

More News from Thrissur