പഞ്ചസാര കരിഞ്ചന്ത; ഉദ്യോഗസ്ഥര്‍ക്കു സസ്‌പെന്‍ഷന്‍

Posted on: 23 Dec 2012



വടക്കാഞ്ചേരി: റേഷന്‍ പഞ്ചസാര കരിഞ്ചന്തയുമായി ബന്ധപ്പെട്ട് പോലീസ് നടപടിക്കുവിധേയരായ സപ്ലൈ ഉദ്യോഗസ്ഥന്‍മാര്‍ക്ക് സസ്‌പെന്‍ഷന്‍. വടക്കാഞ്ചേരി താലൂക്ക് സപ്ലൈ ഓഫീസര്‍ എം.എന്‍. അശോകന്‍, റേഷനിങ് ഇന്‍സ്‌പെക്ടര്‍ സോജന്‍ എന്നിവരെയാണ് സിവില്‍ സപ്ലൈസ് കമ്മീഷണര്‍ സസ്‌പെന്റ് ചെയ്തത്. തൃശ്ശൂര്‍ താലൂക്ക് സപ്ലൈ ഓഫീസര്‍ക്ക് വടക്കാഞ്ചേരി താലൂക്ക് സപ്ലൈ ഓഫീസറുടെ അധിക ചുമതല നല്‍കിയിട്ടുണ്ട്.

More News from Thrissur