തിരുവമ്പാടി ഏകാദശി ഇന്ന്

Posted on: 23 Dec 2012തൃശ്ശൂര്‍:തിരുവമ്പാടി ഏകാദശി ഞായറാഴ്ച ആഘോഷിക്കും. പുലര്‍ച്ചെ 3.45ന് നടതുറക്കും. അഭിഷേകങ്ങള്‍ക്കും കേളിക്കും ശേഷം രാവിലെ 5ന് ഇശൈമണി വൈദ്യനാഥഭാഗവതരുടെ അഷ്ടപദി, അഞ്ച് ആനകള്‍ അണിനിരക്കുന്ന ഉഷശ്ശീവേലി 8.30ന്. കിഴക്കൂട്ട് അനിയന്‍ മാരാരുടെ നേതൃത്വത്തിലുള്ള പഞ്ചാരിമേളവും ഉണ്ടാകും. ഉച്ചയ്ക്ക് 1.30ന് കെ.പി. നന്തിപുലവും സംഘവും അവതരിപ്പിക്കുന്ന ഓട്ടന്‍തുള്ളല്‍. 4ന് കാഴ്ചശ്ശീവേലി, 4.30ന് അക്ഷരശ്ലോകസദസ്സ്, 5.15ന് ജവഹര്‍ ബാലഭവനിലെ കുട്ടികള്‍ അവതരിപ്പിക്കുന്ന മൃദംഗമേള, 6ന് ദീപക്കാഴ്ച, വൈകീട്ട് 7ന് അഡ്വ. ടി.എ ശോഭാ മേനോനും സംഘവും അവതരിപ്പിക്കുന്ന ഭക്തിഗാനസുധ ശ്രീപദ്മം കല്യാണമണ്ഡപത്തില്‍. അത്താഴപ്പൂജ 8.45ന്, തുടര്‍ന്ന് ഏകാദശി വിളക്കാചാരവും ചേരാനല്ലൂര്‍ ശങ്കരന്‍കുട്ടി മാരാരുടെ നേതൃത്വത്തില്‍ തായമ്പകയും. രാത്രി 11.30ന് ഭഗവതിക്ക് കളംപാട്ട്. 12.10ന് നട അടയ്ക്കും.

More News from Thrissur