ടോള്‍പ്ലാസ : നിരക്ക് കുറയ്ക്കുമെന്ന പ്രസ്താവന ജനരോഷത്തെ ഭയന്ന് - ബി.ജെ.പി.

Posted on: 23 Dec 2012തൃശ്ശൂര്‍: ടോള്‍നിരക്ക് കുറയ്ക്കുമെന്നും ചെയ്തുതീര്‍ക്കാന്‍ ബാക്കിയുള്ള ജോലികള്‍ അടിയന്തരമായി തീര്‍ക്കുമെന്നുമുള്ള മുഖ്യമന്ത്രിയുടെ പ്രസ്താവനയും പുതുക്കാട് എം.എല്‍.എ.യുടെ നിയമസഭയിലെ സബ്മിഷനും ജനരോഷത്തെ ഭയന്നെന്ന് ബി.ജെ.പി. ആരോപിച്ചു. ടോള്‍പ്ലാസയിലെ പകല്‍ക്കൊള്ളക്കെതിരെ ഉയര്‍ന്നുവന്നിട്ടുള്ള ജനരോഷത്തെ ഭയന്നുകൊണ്ടുള്ള ഒരു പരസ്​പരസഹായ തന്ത്രമാണിതെന്നും ഇവരുടെ പ്രസ്താവനകള്‍ ജനങ്ങള്‍ അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുമെന്നും ബി.ജെ.പി. ജില്ലാ ജനറല്‍ സെക്രട്ടറി എ. നാഗേഷ് പറഞ്ഞു.

ജനവരി മുതല്‍ അതിരൂക്ഷമായ പ്രക്ഷോഭത്തിന് ബി.ജെ.പി. നേതൃത്വം നല്‍കും. ആദ്യഘട്ടമെന്ന നിലയ്ക്ക് തൃശ്ശൂര്‍ എം.പി.യുടെയും പുതുക്കാട് എം.എല്‍.എ.യുടെയും ഓഫീസുകള്‍ ഉപരോധിക്കും. തുടര്‍ന്ന് ജില്ലാ വ്യാപകമായി സന്ധിയില്ലാത്ത സമര പോരാട്ടങ്ങള്‍ക്ക് വേദിയാകുമെന്നും ബി.ജെ.പി. ജില്ലാ നേതൃത്വം പ്രസ്താവനയിലൂടെ വ്യക്തമാക്കി.

More News from Thrissur