കേസ് ജില്ലാ പഞ്ചായത്ത് വാദിക്കുന്നത് പ്രസിഡന്റും അഴിമതിയില്‍ പങ്കാളി ആയതിനാല്‍ - വിദ്യാ സംഗീത്

Posted on: 23 Dec 2012തൃശ്ശൂര്‍: അഴിമതിക്കേസില്‍ ഉള്‍പ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് ജില്ലാ പഞ്ചായത്ത് വക്കീലിനെ നിയമിച്ച് നല്‍കുന്നത് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവര്‍ അഴിമതിയില്‍ പങ്കാളികളായതുകൊണ്ടാണെന്ന് പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വിദ്യാ സംഗീത് ആരോപിച്ചു.

24 ലക്ഷം മുടക്കി അറ്റകുറ്റപ്പണികള്‍ നടത്തിയ മാന്ദാമംഗലം - മരോട്ടിച്ചാല്‍ റോഡിലെ അഴിമതി സംബന്ധിച്ച് വിദ്യാ സംഗീത് തന്നെയാണ് ലോകായുക്തയില്‍ പരാതി നല്‍കിയത്. പ്രതിപ്പട്ടികയില്‍ സ്വന്തം ഉദ്യോഗസ്ഥരാണ് എന്നതിനാല്‍ കേസ് നടത്തിപ്പ് ജില്ലാ പഞ്ചായത്ത് ഏറ്റെടുക്കുകയായിരുന്നു.

റോഡ് നിര്‍മാണത്തിലെ അഴിമതി ഇല്ലാതാക്കാനാണ് നിര്‍മാണപ്രവൃത്തികള്‍ നിര്‍മിതി കേന്ദ്രയെഏല്പിച്ചതെന്ന് വിദ്യാസംഗീത് പറഞ്ഞു. എന്നാല്‍, ഉദ്യോഗസ്ഥര്‍ ഇതിന് വിലങ്ങുതടിയായി നില്‍ക്കുകയാണ്. തടസ്സം നില്‍ക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാന്‍ നിരവധി തവണ ആവശ്യപ്പെട്ടിട്ടും കാര്യമുണ്ടായില്ലെന്നും അവര്‍ പറഞ്ഞു.

More News from Thrissur