പണം വെച്ചു ചീട്ടുകളി പിടികൂടി 85,110 രൂപ കണ്ടെടുത്തു
Posted on: 23 Dec 2012
പുന്നയൂര്‍ക്കുളം: അകലാട് സ്കൂളിന് പിറകില്‍ പണംവെച്ചു ചീട്ടുകളി നടത്തുന്ന സംഘത്തെ പിടികൂടി. വെളിയങ്കോട് സ്വദേശികളായ മുക്കിരിയത്ത് മുസ്തഫ (36), മോന്നാരി വീട്ടില്‍ അബ്ബാസ് (50), പുതിയ വീട്ടില്‍ മെഹബൂബ് (34) എന്നിവരെ കസ്റ്റഡിയിലെടുത്തു. ഇവരില്‍നിന്ന് 85,110 രൂപ കണ്ടെടുത്തു.
കുന്നംകുളം ഡിവൈഎസ്പി ഇബ്രാഹിമിന് ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്ന് വടക്കേക്കാട് സബ് ഇന്‍സ്പെക്ടര്‍ സജിന്‍ ശശിയുടെ നേതൃത്വത്തിലാണ് ഇവരെ പിടികൂടിയത്. സി.പി.ഒ.മാരായ സുദേവ്, ദിനേശന്, ഷാജി എന്നിവരും പങ്കെടുത്തു.