വിദ്യാര്‍ഥി കുളത്തില്‍ മുങ്ങിമരിച്ചു

Posted on: 23 Dec 2012തൃശ്ശൂര്‍:മീന്‍പിടിക്കാന്‍ കുളത്തിലിറങ്ങിയ പതിനൊന്നുവയസ്സുകാന്‍ മുങ്ങിമരിച്ച നിലയില്‍. ചേറൂര്‍ ഏവന്നൂര്‍ മഠത്തിപ്പറമ്പില്‍ രാമചന്ദ്രന്റെ മകന്‍ കൃഷ്ണരാമചന്ദ്രന്‍ (11) ആണ് മരിച്ചത്. ശനിയാഴ്ച വൈകീട്ട് നാലുമണിയോടെയാണ് കൃഷ്ണയും കൂട്ടുകാരും തേന്‍കുളങ്ങര ക്ഷേത്രക്കുളത്തില്‍ മീന്‍പിടിക്കാന്‍ പോയത്. മറ്റുള്ള കുട്ടികള്‍ പോയിക്കഴിഞ്ഞ ശേഷവും കൃഷ്ണ കുളത്തില്‍തന്നെ നില്‍ക്കുകയായിരുന്നു. കുട്ടിയെ കാണാതായതിനെത്തുടര്‍ന്ന് രാത്രി ഏഴുമണിയോടെ തിരഞ്ഞെത്തിയപ്പോഴാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. തൃശ്ശൂര്‍ സെന്റ് തോമസ് കോളേജ് സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥിയാണ്. അച്ഛന്‍ രാമചന്ദ്രന്‍ ചേറൂര്‍ ക്ഷീരവ്യവസായ സഹകരണസംഘം ഡയറക്ടറാണ്. അമ്മ: ഗീത. സഹോദരി: കവിത.

More News from Thrissur