എറണാകുളം - കണ്ണൂര്‍ ഇന്റര്‍സിറ്റി എക്‌സ്​പ്രസ്സിന് സ്വീകരണം നല്‍കി

Posted on: 23 Dec 2012ചാലക്കുടി: ശനിയാഴ്ച മുതല്‍ ചാലക്കുടി സ്റ്റേഷനില്‍ നിര്‍ത്തിത്തുടങ്ങിയ എറണാകുളം - കണ്ണൂര്‍ ഇന്റര്‍സിറ്റി എക്‌സ്​പ്രസ്സിന് പൗരാവലി സ്വീകരണം നല്‍കി. രാവിലെ 7.35ന് കണ്ണൂരിലേക്ക് പോകുമ്പോഴായിരുന്നു വണ്ടി നിര്‍ത്തിയത്. വണ്ടിയില്‍ കെ.പി. ധനപാലന്‍ എം.പി. യാത്രക്കാരനായുണ്ടായിരുന്നു. പ്ലാറ്റ്‌ഫോമിലിറങ്ങിയ ധനപാലനെ നാട്ടുകാരും റെയില്‍വേ പാസഞ്ചേഴ്‌സ് അസോസിയേഷന്‍ പ്രവര്‍ത്തകരും ചേര്‍ന്ന് ഹാരമണിയിച്ചു സ്വീകരിച്ചു.

ബി.ഡി. ദേവസ്സി എം.എല്‍.എ. മുനിസിപ്പല്‍ ചെയര്‍മാന്‍ വി.ഒ. പൈലപ്പന്‍, ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് ഡെന്നീസ് ആന്റണി, റെയില്‍വേ പാസഞ്ചേഴ്‌സ് അസോസിയേഷന്‍ സെക്രട്ടറി പോളി റാഫേല്‍ തുടങ്ങിയവര്‍ സന്നിഹിതരായി.

വണ്ടിക്ക് എം.പി.യും എം.എല്‍.എ.യും ചേര്‍ന്ന് പച്ചക്കൊടി കാട്ടി. യോഗം കെ.പി. ധനപാലന്‍ എം.പി. കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു. പാസഞ്ചഴ്‌സ് അസോസിയേഷന്‍ പടക്കം പൊട്ടിച്ചും മധുരം വിതരണം ചെയ്തും ആഹ്ലാദം പങ്കിട്ടു. ശിങ്കാരി മേളവും ഉണ്ടായിരുന്നു.

More News from Thrissur