കുടുംബസഹായനിധി വിതരണം

Posted on: 23 Dec 2012ചാലക്കുടി: കേരള പോലീസ് അസോസിയേഷന്‍ തൃശ്ശൂര്‍ റൂറല്‍ ജില്ലാ കമ്മിറ്റിയുടെ കുടുംബസഹായനിധി കെ.പി. ധനപാലന്‍ എം.പി. വിതരണം ചെയ്തു. സര്‍വീസിനിടയില്‍ മരിച്ച വലപ്പാട് പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ സണ്ണി, ചാലക്കുടി പോലീസ്‌സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ശ്രീനിവാസന്‍ എന്നിവരുടെ കുടുംബാംഗങ്ങള്‍ക്കാണ് സഹായനിധി വിതരണം ചെയ്തത്.

ചാലക്കുടി പോലീസ് സ്റ്റേഷന്‍ അങ്കണത്തില്‍ നടന്ന പരിപാടിയില്‍ കെ.പി.എ. തൃശ്ശൂര്‍ റൂറല്‍ പ്രസിഡന്റ് വി.വി. സതീഷ് അധ്യക്ഷനായി. ബി.ഡി. ദേവസ്സി എം.എല്‍.എ., നഗരസഭാധ്യക്ഷന്‍ വി.ഒ. പൈലപ്പന്‍, ചാലക്കുടി ഡിവൈഎസ്​പി ടി.കെ. തോമസ്, ഇ.ജെ. ക്ലീറ്റസ്, എം.എ. രാമകൃഷ്ണന്‍, ചാലക്കുടി സിഐ വി.ടി. ഷാജന്‍, പി.എസ.് മുസ്തഫ, വി.ആര്‍. കൃഷ്ണകുമാര്‍, കെ.എസ്. ചന്ദ്രാനന്ദന്‍, ചാലക്കുടി എസ്‌ഐ പി. ലാല്‍കുമാര്‍, കെ.പി.എ. തൃശ്ശൂര്‍ റൂറല്‍ സെക്രട്ടറി പി.കെ. ജോസ്, കെ.ഒ. വില്‍സണ്‍ എന്നിവര്‍ സംസാരിച്ചു.

More News from Thrissur