പൊക്കാളി - കോള്‍ നിലങ്ങളില്‍ 'ഒരു നെല്ലും മീനും' മത്സ്യകൃഷി ആരംഭിക്കും

Posted on: 23 Dec 2012മാള:സംസ്ഥാനത്തെ പൊക്കാളി കോള്‍ നിലങ്ങളില്‍ 'ഒരു നെല്ലും മീനും' മത്സ്യകൃഷി ആരംഭിക്കുമെന്ന് ഫിഷറീസ് വകുപ്പു മന്ത്രി കെ. ബാബു പറഞ്ഞു. അഡാക്കിന്റെ കീഴിലുള്ള പൊയ്യയിലെ ഫിഷ്ഫാമിലെ മത്സ്യക്കൊയ്ത്തുത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

കൂട്ടുകൃഷി സമ്പ്രദായത്തില്‍ കൂടുകളില്‍ വളര്‍ത്തിയിരുന്ന കരിമീനുകളെ വല ഉപയോഗിച്ചു പിടിച്ചാണ് മന്ത്രി മത്സ്യക്കൊയ്ത്തുത്സവം ഉദ്ഘാടനം ചെയ്തത്. കരിമീനിന് പുറമെ തിരുത, ചെമ്പല്ലി, പൂമീന്‍, വറ്റ എന്നീ ഇനങ്ങളിലെ മീനുകളും ഫാമില്‍ നിന്നും പിടിച്ചു. വിപണിയില്‍ 3000രൂപയിലധികം വിലവരുന്ന 16 കിലോഗ്രാം തൂക്കമുള്ള ഭീമന്‍ 'വറ്റ' മീനും കൗതുകമായി. മിനുകള്‍ സ്റ്റാളുകള്‍ വഴിയാണ് വിറ്റഴിക്കുന്നത്.

ടി.എന്‍. പ്രതാപന്‍ എം.എല്‍.എ. അധ്യക്ഷത വഹിച്ചു. കെ.പി. ധനപാലന്‍ എം.പി. മുഖ്യാതിഥിയായിരുന്നു. ഫിഷറീസ് ഡയറക്ടര്‍ സി.എ. ലത, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഡെയ്‌സി തോമസ്, മുന്‍ എം.എല്‍.എ. ടി.യു. രാധാകൃഷ്ണന്‍, ജില്ലാ പഞ്ചായത്തംഗം ഷെജീന അന്‍വര്‍, സി.ആര്‍. സത്യവതി, ബ്ലോക്ക് പഞ്ചായത്തംഗം സി.ഡി. തോമസ്, സി.ആര്‍. പുരുഷോത്തമന്‍, കെ. അനിത എന്നിവര്‍ പ്രസംഗിച്ചു.

More News from Thrissur