പോട്ടയിലെ മരുന്നുകടയിലും ഡിസ്‌പന്‍സറിയിലും മോഷണം നടത്തിയ ആള്‍ പിടിയില്‍

Posted on: 23 Dec 2012



ചാലക്കുടി: പോട്ടയിലെ ആയുര്‍വേദ മരുന്നുകടയില്‍നിന്നും ഹോമിയോ ഡിസ്​പന്‍സറിയില്‍നിന്നും പണം മോഷ്ടിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍. തിരുവനന്തപുരം നേമം മിനി വീട്ടില്‍ സന്തോഷ് (47) ആണ് അറസ്റ്റിലായത്. വിവിധ സ്‌റ്റേഷനുകളില്‍ 25 മോഷണക്കേസുകളില്‍ പ്രതിയായ ഇയാളെ നേമം പോലീസ് അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് പോട്ടയിലെ മോഷണം അറിയുന്നത്. തുടര്‍ന്ന് കോടതിവഴി ചാലക്കുടി പോലീസിന് കൈമാറുകയായിരുന്നു.

ഹോമിയോ ഡിസ്​പന്‍സറിയില്‍നിന്ന് 6500 രൂപയും ആയുര്‍വേദ കടയില്‍നിന്ന് 1000 രൂപയും മോഷ്ടിച്ചതിനുശേഷം മുങ്ങുകയായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി.

More News from Thrissur