എന്‍.എസ്.എസ്. ക്യാമ്പ് തുടങ്ങി
Posted on: 23 Dec 2012
കൊരട്ടി: മാമ്പ്ര യൂണിയന് എച്ച്.എസ്.എസ്സിലെ നാഷണല്‍ സര്‍വീസ് സ്കീമിന്റെ സപ്തദിന സഹവാസക്യാമ്പ് ബി.ഡി. ദേവസ്സി എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. സ്കൂള്‍ മാനേജര്‍ എ. വര്‍ഗ്ഗീസ് അധ്യക്ഷനായി. പ്രിന്‍സിപ്പല്‍ പി.കെ. സിദ്ദിഖ്, പി.ടി.എ. പ്രസിഡന്റ് പി.എ. അസീസ്, ഗ്രാമപ്പഞ്ചായത്തംഗം ടി.എ. ഷാജന് എന്നിവര്‍ പ്രസംഗിച്ചു.