സ്റ്റേഷനറി കടയ്ക്ക് തീപിടിച്ചു

Posted on: 23 Dec 2012ചാലക്കുടി: മൂഞ്ഞേലിയില്‍ സ്റ്റേഷനറിക്കട ഭാഗികമായി കത്തിനശിച്ചു. വളപ്പില്‍ ജോയി നടത്തുന്ന സ്ഥാപനത്തിന് ശനിയാഴ്ച രാവിലെ 6.30നാണ് തീപിടിച്ചത്. കുരിയന്‍ തരകന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിലെ 75000 രൂപയുടെ സാധനങ്ങള്‍ കത്തിപ്പോയി. ചാലക്കുടി അഗ്‌നിരക്ഷാസേന സ്ഥലത്തെത്തി തീയണച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപ്പിടിത്തത്തിന് കാരണമെന്ന് അഗ്‌നിരക്ഷ സേനാംഗങ്ങള്‍ പറഞ്ഞു.

More News from Thrissur