നഗരസഭയുടെ ക്രിസ്മസ് ആഘോഷത്തിന് എം.എല്‍.എ.യെ വിളിച്ചില്ല; ചെയര്‍മാന്‍ മാപ്പ് പറഞ്ഞു

Posted on: 23 Dec 2012ചാലക്കുടി: നഗരസഭയുടെ ക്രിസ്മസ് ആഘോഷത്തിന് ബി.ഡി. ദേവസി എം.എല്‍.എ.യെ വിളിക്കാത്തതില്‍ നഗരസഭാധ്യക്ഷന്‍ മാപ്പ് പറഞ്ഞു. താന്‍ വരാന്‍ വൈകിയതിനുള്ള കാരണത്തെക്കുറിച്ച് അധ്യക്ഷപ്രസംഗത്തില്‍ പരാമര്‍ശിക്കുകയായിരുന്നു അദ്ദേഹം.

നഗരസഭയുടെ പരിപാടിക്ക് സ്ഥലം എം.എല്‍.എ.യെ വിട്ടുപോകാന്‍ പാടില്ലാത്തതാണ്. മനഃപൂര്‍വമല്ലെങ്കിലും ഇങ്ങനെ സംഭവിച്ചതില്‍ ഖേദിക്കുന്നു. എം.എല്‍.എ.യെ ക്ഷണിച്ചില്ലെന്ന് അറിഞ്ഞപ്പോള്‍ രാവിലെ തന്നെ താന്‍ നേരിട്ട് എം.എല്‍.എ.യുടെ അടുത്ത് പോയിരുന്നു. തന്നെ ആരും ക്ഷണിച്ചില്ലെന്ന് എം.എല്‍.എ. പറയുകയുണ്ടായി. ഇത് ഗുരുതരമായ വീഴ്ചയാണെന്നും അദ്ദേഹം പറഞ്ഞു.

More News from Thrissur