ചുമര്‍ചിത്രപ്രദര്‍ശനം ഞായറാഴ്ച മുതല്‍

Posted on: 23 Dec 2012കൊടുങ്ങല്ലൂര്‍: കേരള ലളിതകലാ അക്കാദമിയുടെ മേല്‍നോട്ടത്തില്‍ പി.വി. വിഷ്ണുവിന്റെ ഏഴ്ദിവസം നീണ്ടുനില്‍ക്കുന്ന ഏകാംഗ പ്രദര്‍ശനം ഞായറാഴ്ച ആരംഭിക്കും. കൊടുങ്ങല്ലൂര്‍ തെക്കേനടയിലുള്ള ആര്‍ട്ടിസ്റ്റ് മാധവമേനോന്‍ ആര്‍ട്ട് ഗ്യാലറിയിലാണ് പ്രദര്‍ശനം. കേരളീയ പരമ്പരാഗത ചുമര്‍ചിത്രരചനാ ശൈലിയിലുള്ള ചിത്രങ്ങളാണ് പ്രദര്‍ശനത്തിന് ഒരുക്കിയിട്ടുള്ളത്. കെ.ബി. ശ്രീദേവിയുടെ അഗ്‌നിഹോത്രം നോവലിനെ ആസ്​പദമാക്കി വരച്ച പെരുന്തച്ചന്റെ ജീവചരിത്രം സീരിസും കൃഷ്ണസീരിസും പ്രദര്‍ശനത്തിനുണ്ട്. ഡിസംബര്‍ 29ന് പ്രദര്‍ശനം സമാപിക്കും.

More News from Thrissur