പരിശീലനം നല്‍കി

Posted on: 23 Dec 2012കൊടുങ്ങല്ലൂര്‍: അക്ഷരം സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ മുഖ്യഘടകമായ പരിസ്ഥിതി സൗഹൃദ വിദ്യാലയം എന്ന കാഴ്ചപ്പാടിന്റെ ഭാഗമായി കൊടുങ്ങല്ലൂര്‍, ഇരിങ്ങാലക്കുട വിദ്യാഭ്യാസ ഉപജില്ലകളില്‍ നിന്ന് 12 അമ്മമാര്‍ക്കും 4 അധ്യാപികമാര്‍ക്കും ബി.ആര്‍.സി.യില്‍ കടലാസുപേന നിര്‍മാണത്തില്‍ പരിശീലനം നല്‍കി. നഗരസഭാ കൗണ്‍സിലര്‍ ടി. സുന്ദരേശന്‍ ഉദ്ഘാടനം ചെയ്തു. ഡി.ഇ.ഒ. സി.സി. ജേക്കബ്ബ് അധ്യക്ഷത വഹിച്ചു. കെ.എ. വര്‍ഗീസ്, പി.എ. നൗഷാദ്, കെ.കെ. മോഹന്‍ദാസ്, നസീര്‍, ലക്ഷ്മി എന്‍. മേനോന്‍, ഇ.ടി. സീന എന്നിവര്‍ പ്രസംഗിച്ചു.

More News from Thrissur