എന്‍.എസ്.എസ്. ക്യാമ്പ്
Posted on: 23 Dec 2012
അന്തിക്കാട്:ശ്രീരാമ ഗവ. പോളിടെക്നിക്കിലെ നാഷണല്‍ സര്‍വീസ് സ്കീം യൂണിറ്റിന്റെ ക്യാമ്പ് ഡിസംബര്‍ 23 മുതല്‍ 29 വരെ പുത്തന്‍ പീടിക ഗവ.എല്‍.പി. സ്കൂളില്‍ നടക്കുമെന്ന് പ്രോഗ്രാം ഓഫീസര്‍ ടി. ജയചന്ദ്രന്, പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് ടി.ഐ. ചാക്കോ എന്നിവര്‍ അറിയിച്ചു. 23ന് 10ന് പഞ്ചായത്ത് പ്രസിഡന്റ് മണി ശശി ക്യാമ്പ് ഉദ്ഘാടനം ചെയ്യും. 24ന് വൈകീട്ട് 4ന് നല്ലനാട്-നല്ലവെള്ളം എന്ന റോഡ് ഷോ ഉണ്ടാകും.