ബാലവേദി ജില്ലാ കലോത്സവം

Posted on: 23 Dec 2012



അന്തിക്കാട്:ബാലവേദി ജില്ലാ കലോത്സവം ഡിസംബര്‍ 27 മുതല്‍ 30 വരെ മണലൂര്‍ ജിഎച്ച്എസ്എസ്സില്‍ നടക്കുമെന്ന് സംഘാടകസമിതി വൈസ് ചെയര്‍മാന്‍ പി.കെ. കൃഷ്ണന്‍, ജനറല്‍ കണ്‍വീനര്‍ കെ.വി. വിനോദന്‍ എന്നിവര്‍ അറിയിച്ചു. വിവിധ യൂണിറ്റുകളില്‍ നിന്നായി രണ്ടായിരത്തോളം കുട്ടികള്‍ കലോത്സവത്തില്‍ പങ്കെടുക്കും. അഞ്ചരയ്ക്ക് കലാമണ്ഡലം ക്ഷേമാവതി കലോത്സവം ഉദ്ഘാടനം ചെയ്യും. സിപിഐ ജില്ലാ സെക്രട്ടറി സി.എന്‍. ജയദേവന്‍ സപ്ലിമെന്റ് പ്രകാശനം ചെയ്യും.

More News from Thrissur