ഗണേശമംഗലം ക്ഷേത്രത്തില്‍ ലക്ഷാര്‍ച്ചന നടത്തി; ഇന്ന് ദേശവിളക്ക്
Posted on: 23 Dec 2012
വാടാനപ്പള്ളി: ഗണേശമംഗലം ഗണപതി ക്ഷേത്രത്തിലെ ലക്ഷാര്‍ച്ചന സമാപിച്ചു. മൂന്നു ദിവസങ്ങളിലായി നടന്ന ലക്ഷാര്‍ച്ചനയ്ക്ക് ക്ഷേത്രം മേല്‍ശാന്തി കൃഷ്ണപ്രസാദ് കാര്‍മികത്വം വഹിച്ചു. ഭാരവാഹികളായ സോമന് ബ്രാരത്ത്, കെ.എ. അനില്‍കുമാര്‍, പ്രദീപ് പണ്ടാരന്‍, ശിവരഞ്ജിനി സന്തോഷ്, അനിത സുന്ദരന്‍ എന്നിവര്‍ നേതൃത്വം നല്കി.
ക്ഷേത്രത്തില്‍ ഞായറാഴ്ച ദേശവിളക്ക് ആഘോഷിക്കും. രാവിലെ 10.30ന് അന്നദാനം തുടങ്ങും. വൈകീട്ട് 6.30ന് വാടാനപ്പള്ളി ഭഗവതി ക്ഷേത്രത്തില്‍നിന്ന് പാലക്കൊമ്പ് എഴുന്നള്ളിപ്പ് പുറപ്പെടും.