ഹരിതജാലകം തുടങ്ങി

Posted on: 23 Dec 2012തൃപ്രയാര്‍: കഴിമ്പ്രം വി.പി.എം. എസ്.എന്‍.ഡി.പി. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സീഡ് അംഗങ്ങള്‍ക്കായുള്ള ദ്വിദിന ശില്പശാല 'ഹരിതജാലകം' തുടങ്ങി. ടി.എന്‍. പ്രതാപന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് പ്രേംകുമാര്‍ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി എച്ച്എം വി.കെ. ഷാജി, പി.ടി.എ. വൈസ് പ്രസിഡന്റ് അജിത് വാഴപ്പുള്ളി, സ്വപ്ന പ്രസന്നന്‍, സീഡ് കോ-ഓര്‍ഡിനേറ്റര്‍ വി.ജി. സിന്ധു എന്നിവര്‍ സംസാരിച്ചു.

തുടര്‍ന്ന് കര്‍ഷകനായ വാലിപ്പറമ്പില്‍ മോഹന്‍ദാസ്, ബഡ്ഡിങ്, ഗ്രാഫ്റ്റിങ്, ലെയറിങ് എന്നിവയെക്കുറിച്ച് ക്ലാസ്സെടുത്തു.

പഠനയാത്രയുടെ ഭാഗമായി സീഡ് അംഗങ്ങള്‍ അയ്ക്കുന്നം കുണ്ടോളിക്കടവ് പുള്ള് കോള്‍പാടങ്ങളും സന്ദര്‍ശിച്ചു. വാലിപ്പറമ്പില്‍ മോഹന്‍ദാസ്, ഷെബി മേത്തില്‍ എന്നിവര്‍ കൃഷിരീതികളെക്കുറിച്ച് വിശദീകരിച്ചു. അധ്യാപകരായ പ്രീതി, ലക്ഷ്മി, ജാന്‍സി, കെ.കെ. ഷീല, അനധ്യാപകരായ അംബിക, ഷേര്‍ളി എന്നിവരും സീഡ് അംഗങ്ങള്‍ക്കൊപ്പമുണ്ടായി.

More News from Thrissur