ക്രിസ്മസ്സിന് മുന്നോടിയായി വെങ്കിടങ്ങില്‍ മത്സ്യക്കൊയ്ത്ത്

Posted on: 23 Dec 2012വെങ്കിടങ്ങ്: ക്രിസ്മസ് മുന്നില്‍ക്കണ്ട് വെങ്കിടങ്ങില്‍ മത്സ്യക്കൊയ്ത്ത്. പഞ്ചായത്തിലെ ആറേക്കര്‍ സ്ഥലത്താണ് മത്സ്യസമൃദ്ധി പദ്ധതിപ്രകാരം കൃഷിയിറക്കിയത്. കുളങ്ങളില്‍ മൂന്ന് പ്രതലങ്ങളിലായി വളരുന്ന രോഹു, കട്‌ള, മൃഗാള്‍, ഗ്രാസ് കാര്‍പ്പ് എന്നിവയാണുള്ളത്. 200 കിലോ മത്സ്യം മാത്രമാണ് ആദ്യദിനം പിടിച്ചത്. അടുത്തദിവസം ഓര്‍ഡര്‍ അനുസരിച്ച് നല്‍കാനാകുമെന്ന് സംഘാടകര്‍ പറഞ്ഞു.

പഞ്ചായത്ത് പ്രസിഡന്റ് കെ.എ. സത്യന്‍ ഉദ്ഘാടനം ചെയ്തു. സുരേഷ് വെണ്ണേങ്കോട്ട് അധ്യക്ഷനായി. ബെന്നിആന്റണി, എം.എം. അബീഷ്, കോ-ഓര്‍ഡിനേറ്റര്‍ ഇ.കെ. ജയന്‍ എന്നിവര്‍ പ്രസംഗിച്ചു.

More News from Thrissur