മനക്കൊടി പള്ളി തിരുനാള്‍ കൊടിയേറ്റി

Posted on: 23 Dec 2012മനക്കൊടി:സെന്റ് ജോസഫ് പള്ളിയിലെ സംയുക്ത തിരുനാളാഘോഷത്തിന് അരിമ്പൂര്‍ പള്ളിവികാരി ഫാ. സെബാസ്റ്റ്യന്‍ പേരൂട്ടില്‍ കൊടിയേറ്റി.

ഫാ. ജോണ്‍സണ്‍ ഒലക്കേങ്കില്‍ സഹകാര്‍മ്മികനായി. തിരുനാള്‍ വരെ എല്ലാ ദിവസവും വിശുദ്ധകുര്‍ബ്ബാന നടക്കും. ഡിസംബര്‍ 29, 30 തീയതികളിലാണ് തിരുനാള്‍.

29ന് കൂടുതുറക്കല്‍, കുടുംബ യൂണിറ്റുകളുടെ അമ്പ്- വള എഴുന്നള്ളിപ്പ്, 30ന് 10.30ന് തിരുനാള്‍ കുര്‍ബ്ബാന, വൈകീട്ട് 5ന് പ്രദക്ഷിണം, ഫാന്‍സി വെടിക്കെട്ട് എന്നിവ നടക്കും. ട്രസ്റ്റിമാരായ ഷാജു, ജോജു, ജനറല്‍ കണ്‍വീനര്‍ അല്ലേശ് പോള്‍ എന്നിവര്‍ പ്രസംഗിച്ചു.

More News from Thrissur