മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് മൂന്ന് ലക്ഷം രൂപ നല്‍കി

Posted on: 23 Dec 2012



ചാവക്കാട്:മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നുള്ള മൂന്ന് ലക്ഷം രൂപ കെ.വി. അബ്ദുള്‍ഖാദര്‍ എം.എല്‍.എ. വിതരണം ചെയ്തു. അപകടത്തില്‍ മരിച്ച തിരുവത്ര കാട്ടിലകത്ത് സിനന്ദന്റെ കുടുംബത്തിന് അനുവദിച്ച തുക ഭാര്യ റീത്തയ്ക്ക് എം.എല്‍.എ. കൈമാറി. ചാവക്കാട് നഗരസഭാ ചെയര്‍പേഴ്‌സണ്‍ എ.കെ. സതീരത്‌നം, മുന്‍ചെയര്‍മാന്‍ എം.ആര്‍. രാധാകൃഷ്ണന്‍, ചാവക്കാട് തഹസില്‍ദാര്‍, വി.എ. മുഹമ്മദ് റഫീക്ക് എന്നിവര്‍ പ്രസംഗിച്ചു. ഒരുമനയൂര്‍ കറുപ്പം വീട്ടില്‍ സോഫിയയ്ക്ക് ചികിത്സാ സഹായമായി മുഖ്യമന്ത്രിയുടെ ചികിത്സാ സഹായവും ചൂല്‍പ്പുറം ഗുരുവായൂര്‍ വീട്ടില്‍ ലക്ഷ്മണന്റെ ഭാര്യ ചന്ദ്രമതിയ്ക്ക് ഭര്‍ത്താവ് അപകടത്തില്‍ മരിച്ചതിന്റെ ഒരു ലക്ഷം രൂപയും എം.എല്‍.എ. കെ.വി. അബ്ദുള്‍ഖാദര്‍ കൈമാറി.

More News from Thrissur