കുടുംബസംഗമം നടത്തി

Posted on: 23 Dec 2012



ചാവക്കാട്: സര്‍വ്വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ ചാവക്കാട് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ചാവക്കാട്, പാലയൂര്‍, മുതുവട്ടൂര്‍ എന്നിവിടങ്ങളില്‍ കുടുംബസംഗമങ്ങള്‍ നടത്തി. പെന്‍ഷന്‍ സമൂഹത്തിന്റെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്തും സ്‌നേഹവിരുന്ന് സംഘടിപ്പിച്ചും പെന്‍ഷന്‍ കുടുംബാംഗങ്ങള്‍ സൗഹൃദം പങ്കിട്ടു. യൂണിറ്റ് പ്രസിഡന്റ് ജോസ് ചിറ്റിലപ്പിള്ളി അധ്യക്ഷനായി. കെ.പി. നാരായണന്‍ നായര്‍, എം. ബാലന്‍, സി.സി. വിജയന്‍, പി.ഐ. സൈമണ്‍, പി.എന്‍.ജി. മാരാര്‍, കെ.ആര്‍. ഗോപി, മേരി ജോസ് എന്നിവര്‍ പ്രസംഗിച്ചു.

More News from Thrissur