ജനശ്രീ വാര്‍ഷികസമ്മേളനം നടത്തി

Posted on: 23 Dec 2012പാവറട്ടി: ജനശ്രീ സുസ്ഥിരവികസന മിഷന്റെ കീഴില്‍ പാവറട്ടി മണ്ഡലം സഭയുടെ നാലാം വാര്‍ഷികത്തോടനുബന്ധിച്ച് സമ്മേളനവും കുടുംബസംഗമവും നടത്തി. തൊഴിലില്ലായ്മയും ദാരിദ്ര്യവും പരിഹരിക്കുന്നതിനാവശ്യമായ പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കാന്‍ യോഗം തീരുമാനിച്ചു. സമ്മേളനം മണലൂര്‍ ബ്ലോക്ക് ചെയര്‍മാന്‍ പി.കെ. രാജന്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ എ.ടി. ആന്‍േറാ, ജനശ്രീ കേന്ദ്രസമിതിയംഗം ജെയിംസ് പെല്ലിശ്ശേരി, ആഗ്‌നസ് ജോണ്‍ വയനാടന്‍, ഷാജഹാന്‍ പെരുവല്ലൂര്‍, പി.എസ്. ദക്ഷിത, സിജു പാവറട്ടി എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികളായി എന്‍.പി. കാദര്‍മോന്‍ (ചെയര്‍.), ശോഭി ജോര്‍ജ് (വൈസ് ചെയര്‍.), ആന്‍േറാ ലിജോ (സെക്ര.), മുംതാസ് റംജു (ട്രഷ.) എന്നിവരെ തിരഞ്ഞെടുത്തു.

More News from Thrissur