മരച്ചീനികൃഷി വിളവെടുപ്പുത്സവം നടത്തി
Posted on: 23 Dec 2012
ചാവക്കാട്: കടപ്പുറം പഞ്ചായത്ത് 7-ാം വാര്‍ഡ് അടിത്തിരുത്തി അമാനത്ത് കുടുംബശ്രീ യൂണിറ്റ് നടത്തിയ മരച്ചീനികൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് സീനത്ത് ഇക്ബാല്‍ നിര്‍വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എം. ഇബ്രാഹിം അധ്യക്ഷനായി. ചടങ്ങില്‍ പഞ്ചായത്ത് മെമ്പര്‍മാരായ കുമാരി അനിരുദ്ധന്, എം.എസ്. പ്രകാശന്, മണി കോന്നേടത്ത്, കൃഷി ഓഫീസര്‍ തങ്കരാജ്, കൃഷി അസിസ്റ്റന്റ് കെ. വത്സല, കുടുംബശ്രീ ചെയര്‍പേഴ്സണ്‍ ഹൈറുന്നീസ അലി, സി.ഡി.എസ്. മെമ്പര്‍ റംല പള്ളത്ത്, ആര്.വി. മുഹമ്മദ് റഫീഖ് എന്നിവര്‍ പ്രസംഗിച്ചു.