സമ്മാനപ്പൊതികളുമായി വിദ്യാര്‍ഥികളെത്തി; അവശത ആവേശമായി

Posted on: 23 Dec 2012പാറവട്ടി: തങ്ങളുടെ വിദ്യാലയത്തിന് ചുറ്റുമുള്ള ശാരീരിക വൈകല്യമുള്ളവരെത്തേടി വിദ്യാര്‍ഥികളെത്തി. ക്രിസ്മസ്-പുതുവത്സരാഘോഷം ശാരീരിക വൈകല്യമുള്ള തങ്ങളുടെ സഹജീവികളോടൊപ്പം ആഘോഷിക്കുക എന്ന ലക്ഷ്യവുമായി എളിമയുടെ ജീവിതം ലോകത്തിന് കാട്ടിക്കൊടുത്ത ക്രിസ്മസ്സിന്റെയും പുത്തന്‍പ്രതീക്ഷകളുമായി എത്തുന്ന പുതുവത്സരത്തിന്റെയും സന്ദേശം വിദ്യാര്‍ഥികളും അധ്യാപകരും ശാരീരിക വൈകല്യമുള്ളവരും പങ്കുവെച്ചു. വിദ്യാര്‍ഥികളുടെ സാമീപ്യം വൈകല്യമുള്ളവര്‍ക്കും ഒരാശ്വാസമായി. അവര്‍ കുട്ടികളോടൊപ്പം പാട്ടുപാടിയും കഥ പറഞ്ഞും സമയം ചെലവഴിച്ചു. വെന്മേനാട് എം.എ.എസ്.എം. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികളായിരുന്നു ഇത്തരത്തില്‍ ആര്‍ഭാടങ്ങളൊഴിവാക്കി ജീവിതത്തില്‍ പ്രയാസമനുഭവിക്കുന്നവരോടൊപ്പം ക്രിസ്മസ് - പുതുവത്സരം ആഘോഷിക്കാനെത്തിയത്. വിദ്യാലയം നിലനില്‍ക്കുന്ന 11-ാം വാര്‍ഡിലെ ശാരീരിക വൈകല്യമുള്ള 11 പേരോടൊപ്പമായിരുന്നു ആഘോഷം.

More News from Thrissur