'എ', 'ഐ' ചേരിപ്പോര് തെരുവിലേയ്ക്ക്; കോലങ്ങള്‍ കത്തിച്ചു

Posted on: 23 Dec 2012ചാവക്കാട്: യു.ഡി.എഫ്. ജില്ലാകമ്മിറ്റിയുടെ തീരുമാനത്തെ മറികടന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പ് അട്ടിമറിച്ചതിന് ഉത്തരവാദികളായവരെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ഐഗ്രൂപ്പ് പ്രവര്‍ത്തകര്‍ പ്രതിഷേധപ്രകടനവും കോലം കത്തിക്കലും നടത്തി. പി.എ. മാധവന്‍ എം.എല്‍.എ.യുടെയും ഒ. അബ്ദുറഹ്മാന്‍കുട്ടിയുടെയും കോലങ്ങളാണ് പ്രതിഷേധക്കാര്‍ കത്തിച്ചത്. തുടര്‍ന്ന് നടന്ന യോഗം കെ.പി.സി.സി. അംഗം എം.വി. ഹൈദര്‍അലി ഉദ്ഘാടനം ചെയ്തു. സി.എ. ഗോപപ്രതാപന്‍ അധ്യക്ഷനായി. കെ.കെ. സെയ്തുമുഹമ്മദ്, എ.പി. കുഞ്ഞിമുഹമ്മദ്, ഐ.പി. രാജേന്ദ്രന്‍, പി. ധര്‍മ്മപാലന്‍, വൈലേരി ഗോപാലകൃഷ്ണന്‍, കാട്ടില്‍ അബ്ദുറഹ്മാന്‍, കയ്യാല മുഹമ്മദാലി, പി. സെയ്തലവി, ബീനരവിശങ്കര്‍, രാജിബിജു, ലിയാക്കത്ത് അലിഖാന്‍, കബീര്‍ അണ്ടത്തോട്, കെ.എം. ഇബ്രാഹിം, എച്ച്.എം. നൗഫല്‍ എന്നിവര്‍ പ്രസംഗിച്ചു.

More News from Thrissur