സമഗ്ര ഭൂപരിഷ്‌ക്കരണനിയമം വേണം -സോഷ്യലിസ്റ്റ് ദലിത് സെന്റര്‍

Posted on: 23 Dec 2012തൃശ്ശൂര്‍; ദലിത് ആദിവാസികള്‍ക്കും ദരിദ്ര ഭൂരഹിതര്‍ക്കും കൃഷി ചെയ്യാനാവുംവിധം തോട്ടംമേഖലയെ ഉള്‍പ്പെടുത്തി സമഗ്രഭൂപരിഷ്‌ക്കരണനിയമം കൊണ്ടുവരണമെന്ന് സോഷ്യലിസ്റ്റ് ദലിത് സെന്റര്‍ ജില്ലാ പ്രവര്‍ത്തകയോഗം ആവശ്യപ്പെട്ടു. സോഷ്യലിസ്റ്റ് ജനത ജില്ലാ പ്രസിഡന്റ് യൂജിന്‍ മോറേലി ഉദ്ഘാടനം ചെയ്തു. എം.എന്‍. ഗോപി അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി ഐ.കെ. രവീന്ദ്രരാജ്, ബഷീര്‍തൈവളപ്പില്‍, രമേശ് കളപ്പുരയ്ക്കല്‍, രേഖാസുരേന്ദ്രന്‍, സുരേഷ് ചേര്‍പ്പ്, കണ്ണന്‍ കൂമുള്ളി, കുട്ടന്‍ കൊടുങ്ങല്ലൂര്‍ എന്നിവര്‍ പ്രസംഗിച്ചു.

ജില്ലാ പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ ജനവരി 13ന് തൃശ്ശൂരില്‍ നടത്താന്‍ രേഖാ സുരേന്ദ്രന്‍ കണ്‍വീനറായി പതിനഞ്ചംഗ സംഘാടകസമിതിയെ യോഗം തിരഞ്ഞെടുത്തു.

More News from Thrissur