ഇപ്റ്റ ജില്ലാ സമ്മേളനത്തിന് ഇന്ന് തുടക്കം

Posted on: 23 Dec 2012കൊടുങ്ങല്ലൂര്‍:ഇപ്റ്റ ജില്ലാ സമ്മേളനം കഥാപ്രസംഗ മേളയോടെ ഞായറാഴ്ച തുടങ്ങും. കൊടുങ്ങല്ലൂരില്‍ 29 വരെയാണ് സമ്മേളനമെന്ന് സംഘാടകരായ അഡ്വ. വി.ആര്‍. സുനില്‍കുമാര്‍, യു.ടി. പ്രേംനാഥ്, ബാബു മങ്കാട്ടില്‍, കെ.ആര്‍. സുഭാഷ് എന്നിവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

23 മുതല്‍ 29 വരെ വൈകീട്ട് 5ന് കൊടുങ്ങല്ലൂര്‍ പോലീസ് മൈതാനിയില്‍ കഥാപ്രസംഗം ആരംഭിക്കും.

സൂരജ് സത്യന്റെ 'രമണന്‍', നിനു രാജീവിന്റെ 'മകനേ മാപ്പ്', ആലുവ മോഹന്‍രാജിന്റെ 'ഇന്ദ്രോത്സവം', അന്‍വര്‍ സാബിത്തിന്റെ 'പെരുംകൊല്ലന്‍', സുന്ദരന്‍ നെടുമ്പിള്ളിയുടെ 'ഞാന്‍ ഭീമപുത്രന്‍', വര്‍ണ്ണയുടെ 'മണികിലുക്കം വിളിച്ചനേരം', കൊച്ചിന്‍ അജിത്തിന്റെ 'ഇവന്‍ ശംഖ്ചൂഡന്‍', മധുരിമ ഉണ്ണികൃഷ്ണന്റെ 'ചലിക്കുന്ന പ്രതിമ', മുതുകുളം സോമനാഥിന്റെ 'അല്ലി അര്‍ജ്ജുനന്‍' എന്നീ കഥാപ്രസംഗങ്ങള്‍ നടക്കും. 29ന് എസ്.എന്‍.ഡി.പി. യോഗം ഹാളില്‍ നടക്കുന്ന പ്രതിനിധി സമ്മേളനം സംസ്ഥാന സെക്രട്ടറി അഡ്വ. എന്‍. ബാലചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും.

More News from Thrissur