സര്‍ക്കാര്‍ അനാസ്ഥ അവസാനിപ്പിക്കണം -മാലിന്യവിരുദ്ധ സമരസമിതി

Posted on: 23 Dec 2012തൃശ്ശൂര്‍:മാലിന്യമുക്ത കേരളത്തിന് വികേന്ദ്രീകൃത മാലിന്യസംസ്‌കരണം പദ്ധതി ഉടന്‍ നടപ്പിലാക്കണമെന്നും ഈ വിഷയത്തിലുള്ള സര്‍ക്കാരിന്റെ അനാസ്ഥ അവസാനിപ്പിക്കണമെന്നും കേരള സംസ്ഥാന മാലിന്യവിരുദ്ധ സമരസമിതി എക്‌സിക്യൂട്ടീവ് കമ്മിറ്റി ആവശ്യപ്പെട്ടു. സമിതി സംസ്ഥാന ചെയര്‍മാന്‍ ടി.കെ. വാസു അധ്യക്ഷനായി.

വികേന്ദ്രീകൃത മാലിന്യ സംസ്‌കരണ പദ്ധതി സര്‍ക്കാര്‍ നടപ്പിലാക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ഹൈക്കോടതി ഉത്തരവിറക്കിയതിന്റെ ഒന്നാം വാര്‍ഷികമായ ജനവരി 17 മുതല്‍ 26 വരെ സമിതി വികേന്ദ്രീകൃത മാലിന്യ സംസ്‌കരണവാരമായി ആചരിക്കും.

യോഗത്തില്‍ റസ്സാഖ് പാലേരി, സി.കെ. ശിവദാസന്‍, പി.എം .മാനുവല്‍, കെ. സാദിഖ് ഉളിയില്‍, റഫീഖ് ബാബു, മിര്‍സാദ് റഹ്മാന്‍ എന്നിവര്‍ പങ്കെടുത്തു.

More News from Thrissur