കെ.സി.വൈ.എം., കാത്തലിക് യൂണിയന്‍ വാര്‍ഷികം

Posted on: 23 Dec 2012തൃശ്ശൂര്‍: കേരള കാത്തലിക് യൂത്ത മൂവ്‌മെന്റിന്റെയും കാത്തലിക് യൂണിയന്റെയും വാര്‍ഷികാഘോഷങ്ങള്‍ ഡിസംബര്‍ 25ന് നടക്കും. വൈകീട്ട് 5.30ന് മന്ത്രി സി.എന്‍. ബാലകൃഷ്ണന്‍ ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികളായ എ.വി. ജോസ് ഗ്ലാലൂക്കാരന്‍, വി.ഐ. ഫ്രാന്‍സിസ്, ഫാ. സെബി കവലക്കാട്ട്, സുരേഷ് ജേക്കബ് എന്നിവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

മാര്‍ റാഫേല്‍ തട്ടില്‍ അധ്യക്ഷനാകും. അയ്യന്തോള്‍ ഇടവകയിലെയും റസിഡന്റ്‌സ് അസോസിയേഷനുകളിലെയും ആളുകള്‍ തങ്ങളുടെ അവയവദാന സമ്മതപത്രം കിഡ്‌നി ഫെഡറേഷന്‍ ഓഫ് ഇന്ത്യാ ചെയര്‍മാന്‍ ഫാ.ഡേവീസ് ചിറമ്മലിന് സമ്മാനമായി നല്‍കും.

More News from Thrissur