തൗര്യത്രികം ജില്ലാ കലാസാഹിത്യ മേള ഇന്നു മുതല്‍

Posted on: 23 Dec 2012തൃശ്ശൂര്‍: യോഗക്ഷേമസഭ ജില്ലാ കമ്മിറ്റി നടത്തുന്ന തൗര്യത്രികം കലാസാഹിത്യമേള ഞായറാഴ്ച ആരംഭിക്കും. മുപ്പത് ഇനങ്ങളിലായി സബ്ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിലാണ് മത്സരങ്ങള്‍ നടക്കുകയെന്ന് പി.ജെ. രവി നമ്പൂതിരിപ്പാട്, എം.പി. പരമേശ്വരന്‍, മുല്ലനേഴി വിജയന്‍, ശിവന്‍ മന്ദാരപ്പിള്ളി എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. കിഡീസ് വിഭാഗത്തിലുള്ള കുട്ടികള്‍ക്ക് പുഞ്ചിരി, ആംഗ്യപ്പാട്ട്, കഥ പറയല്‍ തുടങ്ങിയ മത്സരങ്ങളുണ്ടാകും. 1500 കുട്ടികള്‍ പങ്കെടുക്കും. 25ന് മേള അവസാനിക്കും.

More News from Thrissur